Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Man

യു​വ​തി​യെ ശ​ല്യം ചെ​യ്ത​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് മ​ർ​ദ​നം

ന്യൂ​ഡ​ൽ​ഹി: യു​വ​തി​യെ ശ​ല്യം ചെ​യ്ത​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​ന് മ​ർ​ദ​നം. ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ലാ​ണ് സം​ഭ​വം. സ​ങ്കം വി​ഹാ​ർ സ്വ​ദേ​ശി മു​കേ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ലു​പേ​ർ ചേ​ർ​ന്നാ​ണ് മു​കേ​ഷി​നെ മ​ർ​ദി​ച്ച​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശാ​ൽ റാ​വ​ത് (26), ജി​തി​ൻ (20), സോ​നു (25), വി​വേ​ക് (20) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ല​ർ​ച്ചെ ജോ​ലി​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ ര​ണ്ട് സ്കൂ​ട്ട​റി​ലാ​യി വ​ന്ന നാ​ല് പേ​ർ ചേ​ർ​ന്ന് ശ​ല്യം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​കേ​ഷി​ന് മ​ർ​ദ​ന​മേ​റ്റ​ത്.

പ്ര​തി​ക​ൾ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്തും നെ​ഞ്ചി​ലും വ​യ​റി​ലും ഇ​ടി​ക്കു​ക​യും ച​വി​ട്ടു​ക​യും ചെ​യ്തു. മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​വ​ർ മു​കേ​ഷി​നെ ഇ​ഷ്ടി​ക​ക​ൾ കൊ​ണ്ടും ആ​ക്ര​മി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തി​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ർ ഇ​വ​രെ ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

മു​കേ​ഷി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ലും തു​ട​ർ​ന്ന് എ​യിം​സ് ട്രോ​മ സെ​ന്‍റ​റി​ലേ​ക്കും കൊ​ണ്ടു​പോ​യി. പി​ന്നീ​ട് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ക്ര​മി​ക​ളാ​യ നാ​ല് പേ​രെ തി​രി​ച്ച​റി​ഞ്ഞ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up